മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി വടക്കേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കെതിരെ വ്യാപക ആക്രമണവും കേസുകളും പോലീസ് പീഡനങ്ങളും. ഛത്തീസ്ഘട്ടില്‍ കന്യാസ്ത്രീക്കെതിരെ കള്ളക്കേസ്. കേരളത്തില്‍ ക്രൈസ്തവരെ ഒപ്പംകൂട്ടി ഭരണം പിടിക്കാനുള്ള ബിജെപി അജണ്ട പൊളിയുന്നു. അക്ഷരം മിണ്ടാതെ കാസയും കത്തോലിക്കാ കോണ്‍ഗ്രസും

കേരളത്തില്‍ ഭരണത്തിലെത്താന്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെയാണ് സഭാ നേതൃത്വങ്ങളെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നത്.

New Update
fr. joshy george
Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി: ദേശവ്യാപകമായി ക്രൈസ്തവ പുരോഹിതര്‍ക്കും സന്യാസിനികള്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളും ആര്‍എസ്എസിന്‍റെയും അതിന്‍റെ മുഖപത്രത്തിന്‍റെയും ക്രൈസ്തവ വിരുദ്ധ നയം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കേരളത്തിലെ ബിജെപി അജണ്ടയ്ക്ക് തിരിച്ചടി.

Advertisment

കേരളത്തില്‍ ഭരണത്തിലെത്താന്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെയാണ് സഭാ നേതൃത്വങ്ങളെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നത്.


അതിനിടയിലാണ് മണിപ്പൂരിലും ജാര്‍ഘണ്ഡിലും ജബല്‍പൂരിലും ഒറീസയിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ക്രൈസ്തവ പുരോഹിതരും കന്യാസ്ത്രീകളും ഹിന്ദു സംഘടനകളാല്‍ ആക്രമിക്കപ്പെടുന്നത്.


ഇന്നാണ് ഛത്തിസ്ഗഡില്‍ കുങ്കുരി ഹോളി ക്രോസ് നഴ്സിംങ്ങ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ ഇവിടുത്തെ ഒരു നഴ്സിംങ്ങ് വിദ്യാര്‍ത്ഥിനിയുട വ്യാജ പരാതിയുടെ പേരില്‍ കള്ളക്കേസെടുത്തിരിക്കുന്നത്.

മതപരിവര്‍ത്തനം ആരോപിച്ച് വിദ്യാര്‍ത്ഥിനി പരാതി കൊടുത്തത്, പതിവായി കോളജില്‍ വരാത്തതിന്‍റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കാതിരുന്നതിന്‍റെ പേരിലാണെന്ന ആരോപണം ശക്തമാണ്.


ജബല്‍പൂരില്‍ മലയാളി വൈദികന് തല്ലുകിട്ടിയത് ക്ഷേത്രത്തിന്‍റെ മുന്‍പില്‍ പോയി വൃത്തികേട് കാണിച്ചതിനാണെന്നാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പിസി ജോര്‍ജ് പ്രസ്താവിച്ചത്. 


കെസിബിസിയും സീറോ മലബാര്‍ സഭയിലെ മുതിര്‍ന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ജോര്‍ജിന്‍റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ആര്‍എസ്എസ് മുഖപത്രമായ 'ഓര്‍ഗനൈസര്‍' കത്തോലിക്കാ സഭയുടെ ആസ്തി ചൂണ്ടിക്കാട്ടി ഇതിനെതിരെയാണ് ലേഖനം എഴുതിയത്.

ഇത്തരത്തില്‍ രാജ്യവ്യാപകമായി ക്രൈസ്തവ വിരുദ്ധ നീക്കങ്ങള്‍ പതിവായതോടെ വിശ്വാസികള്‍ക്കിടയില്‍ ബിജെപിയോടുള്ള വിശ്വാസ്യത തകര്‍ന്നിരിക്കുകയാണ്.


ബിജെപിയെ അനുകൂലിക്കുന്ന കാസ, കത്തോലിക്കാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ സംഭവങ്ങളില്‍ മൗനം പാലിക്കുന്നതോടെ ബിജെപിക്കനുകൂലമായി ഇവര്‍ നടത്തുന്ന ഡിജിറ്റല്‍ പ്രതികരണങ്ങളുടെ വിശ്വാസ്യതയും തകര്‍ന്നിരിക്കുകയാണ്.


ഫലത്തില്‍ ക്രൈസ്തവ സഭകളെയും വിശ്വാസികളെയും ഒപ്പം നിര്‍ത്താനുള്ള ബിജെപി അജണ്ടയാണ് പൊളിയുന്നത്.

Advertisment