26 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഫ്രാൻസുമായി കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്

22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഡബിള്‍ സീറ്റ് വിമാനങ്ങളുമാണ് വാങ്ങുക.

New Update
rafal99

ഡൽഹി: ഫ്രാന്‍സില്‍ നിന്ന് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 26 റഫേല്‍ മറൈന്‍ റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഫ്രാന്‍സ് സര്‍ക്കാരുമായാണ് കരാറിലേര്‍പ്പെടുക.

Advertisment

ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഡബിള്‍ സീറ്റ് വിമാനങ്ങളുമാണ് വാങ്ങുക. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയിരുന്നു.