ഉത്തര്‍പ്രദേശില്‍ 40-കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. ബന്ധുകളുടെ ആരോപണത്തിൽ ഭാര്യയെ ചോദ്യം ചെയ്ത് പോലീസ്

ഭർത്താവ് ദില്‍ഷാദിനെ ഭാര്യയായ ഷാനോ തള്ളിയിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ച് രം​ഗത്തെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഭാര്യയെ പോലീസ് ചോദ്യം ചെയ്തത്.

New Update
up police jeep

സുല്‍ത്താന്‍പുര്‍: ഉത്തര്‍പ്രദേശില്‍ 40-കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഭാര്യയെ ചോദ്യം ചെയ്ത് പോലീസ്.

Advertisment

ഭർത്താവ് ദില്‍ഷാദിനെ ഭാര്യയായ ഷാനോ തള്ളിയിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ച് രം​ഗത്തെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഭാര്യയെ പോലീസ് ചോദ്യം ചെയ്തത്.


എന്നാല്‍ മദ്യപിച്ചെത്തിയ ദില്‍ഷാദ് സ്വയം ബാല്‍ക്കണിയില്‍ നിന്ന് സ്വയം ചാടുകയായിരുന്നെന്നാണ് ഭാര്യയായ ഷാന്നോ പറയുന്നത്.


റായ്ബറേലി-ബാന്ദ റോഡിലെ അംഹത്തിലുള്ള കാന്‍ഷിറാം കോളനിയിലാണ് കേസിനാസ്പദമായ മരണം നടക്കുന്നത്.  

ദില്‍ഷാദും ഭാര്യ ഷാന്നോവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ശനിയാഴ്ച രാത്രിയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.


തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് വീണ ദില്‍ഷാദിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 


തുടര്‍ന്ന് കസ്റ്റഡിയിലായ ഷാന്നോവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.