രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രിം കോടതി വിധി. പുനഃപരിശോധനാ ഹർജി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ

രാഷ്ട്രപതിയുടെ വാദം കേട്ടില്ലെന്നും ഭരണഘടനാ ബെഞ്ച് രുപീകരിച്ചാണ് വിധി പുറപ്പെടുവിക്കേണ്ടതെന്നുമാണ് കേന്ദ്ര നിലപാട്.

New Update
SUPREME COURT

ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രിം കോടതിയുടെ ചരിത്രവിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. 

Advertisment

രാഷ്ട്രപതിയുടെ വാദം കേട്ടില്ലെന്നും ഭരണഘടനാ ബെഞ്ച് രുപീകരിച്ചാണ് വിധി പുറപ്പെടുവിക്കേണ്ടതെന്നുമാണ് കേന്ദ്ര നിലപാട്. സുപ്രിംകോടതി വിധിയിലൂടെ പാസാക്കപ്പെട്ടത് ഇങ്ങനെ 'കാലഹരണപ്പെട്ട' ബില്ലുകളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.


ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയെ മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സ്വാഗതംചെയ്തു. 


രാഷ്ട്രപതിയെയും ഗവർണറെയും ഒരേപോലെ പരിഗണിച്ചത് ശരിയാണ്. 200-ാം അനുച്ഛേദം ബില്ലുകളിലെ ഗവർണറുടെ നടപടികളും 201 -ാം അനുച്ഛേദം രാഷ്ട്രപതിയുടെ നടപടികളും വിശദമാക്കുന്നു. 

ഗവർണറുടെ നടപടികളുടെ അനന്തരഫലമാണ് 201 -ാം അനുച്ഛേദം എന്നർത്ഥം. ബിൽ രാഷ്ട്രപതിക്ക് വിടുന്നതിൽ ഗവർണർക്ക് വിവേചനാധികാരങ്ങളുണ്ടാകാം. 

രാഷ്ട്രപതിക്ക് അത്തരം അധികാരമില്ല. മന്ത്രിസഭയുടെ സഹായവും ഉപദേശവും രാഷ്ട്രപതി സ്വീകരിച്ചേ മതിയാകൂവെന്ന് വേണുഗോപാൽ പറഞ്ഞു