ഗുജറാത്ത് വംശഹത്യ: സംഘപരിവാർ നടത്തിയ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലികളിൽ നൽകിവന്ന പ്രായപരിധി ഇളവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി

2007 മുതൽ നൽകിവന്ന അഞ്ചുവയസ്സിൻ്റെ ഇളവാണ് ഇല്ലാതാക്കിയത്. ഇതുസംബന്ധിച്ച നിർദ്ദേശം മാർച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം നൽകി. 

New Update
guj

ന്യൂഡൽഹി: നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തിൽ സംഘപരിവാർ നടത്തിയ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലികളിൽ നൽകിവന്ന പ്രായപരിധി ഇളവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. 

Advertisment

2007 മുതൽ നൽകിവന്ന അഞ്ചുവയസ്സിൻ്റെ ഇളവാണ് ഇല്ലാതാക്കിയത്. ഇതുസംബന്ധിച്ച നിർദ്ദേശം മാർച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം നൽകി. 

കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്കും ബന്ധുക്കൾക്കും അർധസേനകൾ, ഐആർ ബറ്റാലിയൻ, സംസ്ഥാന പൊലീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സംസ്ഥാന, കേന്ദ്ര സർക്കാർ വകുപ്പുകൾ എന്നിവയിലെ നിയമനങ്ങളിൽ നൽകിയിരുന്ന മുൻഗണനാ ആനുകൂല്യം ഉടനടി പിൻവലിച്ചുവെന്നാണ് കത്തിലുള്ളത്.


വംശഹത്യക്കിരയായവരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി 2007ലാണ് യുപിഎ സർക്കാർ പ്രത്യേക വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് ഉത്തരവിട്ടത്. 2014ൽ കേന്ദ്ര സേനകളിലേക്കും ഇൻ്റലിജൻസ് ബ്യൂറോകളിലേക്കും നിയമനം നൽകിത്തുടങ്ങി. 


കൊല്ലപ്പെട്ടയാളുടെ വിവാഹം കഴിക്കാത്ത മക്കൾ, ദത്തെടുത്ത മക്കൾ, ഭാര്യ, സഹോദരങ്ങൾ, മറ്റ് ആശ്രിതർ എന്നിവർക്കാണ് ആനുകൂല്യം ലഭിച്ചിരുന്നത്.