ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയുടെ ശബ്ദ സാമ്പളുകൾ അന്വേഷണസംഘം ഉടൻ പരിശോധിക്കും.
എൻഐഎയുടെ പക്കലുള്ള കോൾ റെക്കോർഡിംഗുകൾ റാണയുടെ ശബ്ദവുമായി പരിശോധിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം, എൻഐഎയുടെ പക്കലുള്ള സാക്ഷി കൊച്ചി സ്വദേശിയാണെന്ന സൂചനയുണ്ട്. റാണയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും എൻഐഎ ആരംഭിച്ചിട്ടുണ്ട്.
അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയെ 12 എന്‍ഐഎ ഉദ്യോഗസ്ഥർ ചേർന്നാണ് ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനോട് റാണ കൃത്യമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.