ഡൊമെയ്ൻ നാമം ഹിന്ദി സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്

ഇപ്പോൾ mha.gov.in എന്ന് ടൈപ്പ് ചെയ്‌താൽ അത് ഹിന്ദി യു.ആർ.എലിലേക്ക് ആണ് പോവുക

New Update
home affairs

ഡൽഹി: ഡൊമെയ്ൻ നാമം ഹിന്ദി സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള കടുത്ത എതിർപ്പുകൾക്കിടയിലും കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകൾ ഹിന്ദി വെബ് വിലാസങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്.

Advertisment

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഇംഗ്ലീഷ് സൈറ്റിന് ഹിന്ദി യു.ആർ.എൽ ആണ് ഉപയോഗിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ‘गृहकार्य.सरकार.भारत/en’ എന്നാണ് നിലവിലെ യു.ആർ.എൽ. 

ഇപ്പോൾ mha.gov.in എന്ന് ടൈപ്പ് ചെയ്‌താൽ അത് ഹിന്ദി യു.ആർ.എലിലേക്ക് ആണ് പോവുക. ‘mha ‘ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം ദൃശ്യമാവുക ഹിന്ദി സൈറ്റാണ്ത്.