ഉത്തർപ്രദേശിൽ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല

തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. ഉത്തർപ്രദേശ്  ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി. 

New Update
lok bandhu hospital fire

ഡൽഹി: ലക്നൗവിലെ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. 

Advertisment

ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തിൽ പുക നിറയുകയായിരുന്നു.


അഗ്നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവ‍ർത്തക വിഭാഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


ആദ്യം തീപിടിച്ച നിലയിൽ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികൾ കൂടുതൽ പരിഭ്രാന്തരായി.

പുക ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ രോഗികളെ മാറ്റാനുള്ള ശ്രമം തുടങ്ങിയിരുന്നു.


തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. ഉത്തർപ്രദേശ്  ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി. 


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും ഉദ്യോഗസ്ഥ‍ർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.