ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്കടക്കം ഹിന്ദിയിൽ പേര് നൽകി എൻസിഇആർടി. വിവാദം

ആറാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ പേര് മുമ്പ് 'ഹണിസക്കിൾ' എന്നായിരുന്നു

New Update
Ncert text

ഡൽഹി: ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്കടക്കം ഹിന്ദിയിൽ പേര് നൽകിയ എൻസിഇആർടിയുടെ പുതിയ നീക്കം വിവാദമാകുന്നു.

Advertisment

ആറാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ പേര് മുമ്പ് 'ഹണിസക്കിൾ' എന്നായിരുന്നു. ഇത്തവണ ഇംഗ്ലീഷ് പാഠപുസ്തകത്തിന് 'പൂർവി' എന്നാണ് പേര് നൽകിയിരിക്കുന്നത്.

1, 2 ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് ഇപ്പോൾ 'മൃദംഗ്' എന്നും, 3ാം ക്ലാസിലെ പാഠപുസ്തകങ്ങൾക്ക് 'സന്തൂർ' എന്നുമാണ് പേരിട്ടിരിക്കുന്നത്.

നേരത്തെ ആറാം ക്ലാസ് കണക്ക് പാഠപുസ്തകത്തിന് ഇംഗ്ലീഷിൽ 'മാത്തമാറ്റിക്‌സ്' എന്നും, ഹിന്ദിയിൽ 'ഗണിത്', ഉറുദുവിൽ 'റിയാസി' എന്നിങ്ങനെയാണ് പേര് നൽകിയിരുന്നു.

 എന്നാൽ ഇപ്പോൾ, ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകൾക്ക് 'ഗണിത പ്രകാശ്' എന്നാണ് പേരിട്ടിരിക്കുന്നത്.

പുസ്തകം പ്രസിദ്ധീകരിക്കുന്ന ഭാഷയില്‍ തന്നെ പേര് നല്‍കുന്ന രീതി എൻസിഇആർടി മാറ്റിയെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.