336 ദിവസത്തിനുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കണം. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സമയപരിധി നിശ്ചയിച്ചു

സമയപരിധി പാലിക്കാത്തതിനാല്‍ ദേശീയപാത പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വൈകുകയും അതുവഴി ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു.

New Update
nh 66

ഡല്‍ഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാലതാമസവും അധിക സാമ്പത്തിക ബാധ്യതകളും ലഘൂകരിക്കുന്നതിനായി, ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമയപരിധി നിശ്ചയിച്ചു. 

Advertisment

കരട് വിജ്ഞാപനം പുറപ്പെടുവിക്കുക, അത് ബന്ധപ്പെട്ട ലാന്‍ഡ് അക്വിസിഷന്‍ അതോറിറ്റിക്ക് (CALA) സമര്‍പ്പിക്കുക, കൈവശം വയ്ക്കല്‍, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം വ്യവസ്ഥകള്‍ കൊണ്ടുവന്നിട്ടുണ്ട്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴ്ചതോറും ഭൂമി കൈമാറ്റ പ്രക്രിയ നിരീക്ഷിക്കണം. ഭൂമി ഏറ്റെടുക്കല്‍ നോട്ടീസില്‍ എതിര്‍പ്പുള്ള ഭൂവുടമകള്‍ക്ക്, ആവശ്യമായ നടപടികള്‍ക്കായി 21 ദിവസത്തെ സമയം അനുവദിക്കുക എന്നതു കൂടി കണക്കിലെടുത്താണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. 

സമയപരിധി പാലിക്കാത്തതിനാല്‍ ദേശീയപാത പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വൈകുകയും അതുവഴി ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. 

ഇതേത്തുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യുകയും ഭൂമി ഏറ്റെടുക്കലില്‍ സമയപരിധി നിബന്ധന നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.

നിശ്ചിത സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍, നിരവധി പദ്ധതികള്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്നു.

ലാന്‍ഡ് അക്വിസിഷന്‍ കോംപറ്റീറ്റീവ് അതോറിറ്റിക്ക ഡ്രാഫ്റ്റ് സമര്‍പ്പിക്കല്‍, കരട് 3 ഡി പ്രൊപ്പോസല്‍ 'ഭൂമി രാശി' പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യല്‍, ഗസറ്റ് പ്രസിദ്ധീകരിക്കല്‍, അവകാശം ഉറപ്പാക്കല്‍, നഷ്ടപരിഹാര വിതരണം, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം സമയപരിധി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ നടപടികളെല്ലാം 336 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന