ഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍.
അഭിഭാഷകരായ ശശാങ്ക് ശേഖര്‍ ഝാ, വിശാല്‍ തിവാരി എന്നിവരാണ് പൊതുതാല്‍പ്പര്യ ഹര്‍ജികളുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.
ആദ്യം സംഘര്‍ഷമുണ്ടായ മൂര്‍ഷിദാബാദില്‍ സ്ഥിതി ശാന്തമായെന്ന് പൊലീസ് അവകാശപ്പെടുമ്പോഴാണ്, കഴിഞ്ഞദിവസം സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗര്‍ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
അക്രമ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് ശശാങ്ക് ശേഖര്‍ ഝാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് അഭിഭാഷകന്‍ വിശാല്‍ തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കണം