ഭീകരവാദ കേസുകളിൽ ദീർഘകാല തടവ് ജാമ്യത്തിന് കാരണമല്ല: ഹൈക്കോടതി

ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്

New Update
court1

ഡൽഹി: ഭീകരവാദ കേസു കളിൽ ജാമ്യം അനുവദിക്കുന്നതിന് വിചാരണത്തടവുകാരന്റെ ദീർഘകാല തടവ് ഒരു കാരണമായിരിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. 

Advertisment

ലഷ്കർ-ഇ-ത്വയ്ബ നേതാവും മുംബൈ ഭീ കരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദ് ഉൾപ്പെട്ട ഭീകരവാദ ഫണ്ടിങ് കേസിൽ വിഘടനവാദി നേതാവ് നയീം അഹമ്മദ് ഖാന്റെ ജാമ്യം പരിഗണിക്കുകയായിരുന്നു കോടതി. 

ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരുടെ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.

ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ അടുത്ത കാലത്തൊന്നും അവസാനിക്കാൻ സാധ്യതയില്ലെന്നും വിചാരണത്തടവ് സ്വാതന്ത്ര്യത്തെ ഹനി ക്കുന്നുവെന്നതിനാൽ ജാമ്യം നൽകണമെന്നും ഹർജിക്കാരൻ വാദിച്ചു. 

വിചാരണത്തടവുകാര എൻ്റെ അവകാശം പരമപ്രധാനമാണ്. 

രാജ്യവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ, രാ ജ്യത്തിൻ്റെ ക്രമസമാധാനം തകർക്കൽ എന്നീ കേസുകളിൽ ദീർഘകാല തടവ് ഒരു പ്രതി യെ ജാമ്യത്തിൽ വിടുന്നതിന് പര്യാപ്തമല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

ജാമ്യം നൽകിയാൽ പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും കോടതി നി രീക്ഷിച്ചു.

Advertisment