ന്യൂഡൽഹി: പ്രണയബന്ധം മനസ്സിലാക്കിയ ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയകേസിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറായ രവീണ റാവു അറസ്റ്റിൽ.
രവീണ റാവുവും കാമുകൻ സുരേഷും (25) ചേർന്നാണ് ഭർത്താവ് പ്രവീണിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ഹരിയാനയിലെ ഭിവാനിയിൽ കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്ത് സുരേഷുമായി ചേർന്നാണ് ഭർത്താവ് പ്രവീണിനെ രവീണ കൊലപ്പെടുത്തുകയായിരുന്നു.
2017 ലാണ് പ്രവീണിനെ (35) രേവാഡി ജില്ലയിലെ ജൂഡി സ്വദേശിയായ രവീണ (32) വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് ആറു വയസ്സുള്ള മകനുണ്ട്.
രണ്ടു വർഷങ്ങൾക്ക് മുമ്പാണ് രവീണ സുരേഷുമായി സൗഹൃദത്തിലാകുന്നത്. കാമുകനായ സുരേഷും യൂട്യൂബറാണ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയപ്പെടുന്നത്.
യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്ന സുരേഷുമായി ചേർന്ന് രവീണയും വീഡിയോകൾ ചെയ്തു തുടങ്ങിയിരുന്നു.
പ്രവീൺ ഇതിനെ ശക്തമായി എതിർത്തിരുന്നെങ്കിലും രവീണ് അത് വകവയ്ക്കാതെ ബന്ധം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
രവീണയുടെ സോഷ്യൽമീഡിയ അഡിക്ഷനെച്ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക് നിത്യസംഭവമായിരുന്നു.
മാർച്ച് 25 ന് പ്രവീൺ വീട്ടിലെത്തിയപ്പോൾ രവീണയേയും സുരേഷിനേയും കാണരുതാത്ത നിലയിൽ കണ്ടു. ഇത് ഇരുവർക്കിടയിലുള്ള കലഹം ശക്തമാക്കി.
പിന്നാലെ രവീണ പ്രവീണിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി 12.30 മണിയോടെ സുരേഷിനൊപ്പം പ്രവീണിന്റെ മൃതദേഹം ആറു കിലോമീറ്റർ അകലെ ഡിന്നോദ് റോഡിലെ ഓടയിൽ കൊണ്ടു തള്ളുകയായിരുന്നു.