ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം നൽകാൻ സാധിക്കില്ലെന്ന് ഡൽഹി പൊലീസ്

ഡൽഹി അതിരൂപതയ്ക്ക് കീഴിലുള്ള, ഈസ്റ്റ്‌ ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ്ഫിഗറേഷനിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് ആണ് ഡൽഹി പോലീസ് സുരക്ഷ നിഷേധിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Delhi Police Deny Permission To Palm Sunday Event

ഡൽഹി: ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം നൽകാൻ സാധിക്കില്ലെന്നറിയിച്ച് ഡൽഹി പൊലീസ് രം​ഗത്ത്. ഈസ്റ്റ്‌ ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ് ഫിഗറേഷൻ നൽകിയ അപേക്ഷയിലാണ് മറുപടി. 

Advertisment

ക്രമസമാധാന സാഹചര്യം പരിഗണിച്ചു സംരക്ഷണം നൽകാൻ ആകില്ലെന്ന് ഡിസിപി രേഖമൂലം മറുപടി നൽകി.


ഡൽഹി അതിരൂപതയ്ക്ക് കീഴിലുള്ള, ഈസ്റ്റ്‌ ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ്ഫിഗറേഷനിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് ആണ് ഡൽഹി പോലീസ് സുരക്ഷ നിഷേധിച്ചത്. 


ഷൈൻ ടോം ചാക്കോയെ സംരക്ഷിക്കുന്നത് ഒരു  മഹാനടൻ. കാരണം ?

ദേവാലയത്തിൽ എല്ലാവർഷവും നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് സംഘാടകർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട അപേക്ഷ നൽകാറുണ്ട്.

അപേക്ഷയ്ക്ക് മറുപടി നൽകാറില്ലെങ്കിലും പതിവായി പൊലീസിനെ അയക്കാറുണ്ടെന്നും പള്ളി അധികൃതർ അറിയിച്ചു.