/sathyam/media/media_files/2025/05/08/5miHpVedKtneoZqXwA9W.jpg)
ന്യൂഡല്‍ഹി: പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആന്‍റോ ആന്‍റണിയുടെ പേരുകൊണ്ട് പകച്ചുനിന്ന സംസ്ഥാനത്തെ കോണ്‍ഗ്രസിന് രക്ഷയായത് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ നയതന്ത്രപരമായ ഇടപെടല്‍ കൂടിയെന്ന് പറയേണ്ടിവരും.
ഒരു ഘട്ടത്തില്‍ ഹൈക്കമാന്‍റ് പേര് ഉറപ്പിച്ച ആന്‍റോ ആന്‍റണിക്കെതിരായ സംസ്ഥാനത്തെ പ്രവര്‍ത്തക വികാരം ഉചിതമായ രീതിയില്‍ ദേശീയ നേതൃത്വത്തെയും ഹൈക്കമാന്‍റിനെയും ബോധ്യപ്പെടുത്താന്‍ വേണുഗോപാലിനു കഴിഞ്ഞു.
ഒരു വശത്ത് ഹൈക്കമാന്‍റ് താല്‍പര്യവും മറുവശത്ത് കേരളത്തിലെ പ്രവര്‍ത്തകരുടെ വികാരവും കൂടി സമ്മര്‍ദ്ദത്തിലായപ്പോള്‍ ശരിക്കും വിഷമ വൃത്തത്തിലായത് വേണുഗോപാലാണ്.
കേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് പരാജയം മുതല്‍ കേരളത്തില്‍ മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനം വരെയുള്ള കാര്യങ്ങളില്‍ ഇഷ്ടമില്ലാത്തതിനെല്ലാം വേണുഗോപാലിനെ വിമര്‍ശിക്കുന്നതാണ് പലരുടെയും ശീലം. അതറിയാവുന്ന വേണുഗോപാലിന് ആന്‍റോ ആന്‍റണിയെ നിയമിച്ച ശേഷം കേരളത്തിലേയ്ക്ക് വന്നാലുള്ള സ്ഥിതി നന്നായി അറിയാമായിരുന്നു.
എന്തായാലും ആ സാഹചര്യം മനസിലാക്കി നയതന്ത്രവും തന്ത്രവും നന്നായി ഉപയോഗിച്ചാണ് കരുത്തുറ്റ ഒരു ടീമിനെ പുതുതായി പ്രഖ്യാപിച്ചുകൊണ്ട് കൈയ്യടി നേടാന്‍ ഹൈക്കമാന്‍റിന് കഴിഞ്ഞത്. ഈ തീരുമാനത്തില്‍ വേണുഗോപാലിന് അഭിമാനിക്കാം.. ആശ്വസിക്കാം..
സുപ്രധാന പദവികളിലേയ്ക്ക് ഒന്നിച്ചു നടത്തിയ നിയമനവും അതിലെ ടീമും തീരുമാനങ്ങള്‍ക്ക് കരുത്തു പകര്‍ന്നു.