ഡൽഹി: പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യ ലാഹോറിൽ ഡ്രോൺ ആക്രമണം നടത്തി.
വ്യാഴാഴ്ച വൈകുന്നേരം ജമ്മു വിമാനത്താവളത്തിനടുത്ത് ഡ്രോണാക്രമണം നടത്തിയ പാകിസ്താന് നിമിഷ നേരം കൊണ്ടാണ് ഇന്ത്യ മറുപടി നൽകിയത്.
രാജസ്ഥാനിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളുടെ മറുപടിയാണ് ഇന്ത്യ നൽകിയത്.
ആക്രമണം ശക്തമായതോടെ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ വർദ്ധിപ്പിച്ചു.