ഇന്ത്യ-പാക് ആക്രമണം. പാക് സൈന്യത്തിനുള്ളില്‍ അട്ടിമറിശ്രമം. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് സൈന്യം

അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Pakistan army chief Gen. Asim Munir

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. 

Advertisment

പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്ത് അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്. 


ചെയര്‍മാന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് ലഭിക്കുന്ന വിവരം.