New Update
/sathyam/media/media_files/2025/05/09/ADSlmTdu8F9hBDeK2w6J.jpg)
Dr S. Jaishankar
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുമായി സ്ഥിതി​ഗതികൾ വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
Advertisment
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന്റെ നേതൃത്വത്തിലാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ആക്രമണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
അമേരിക്ക, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ ഡോ.ജയശങ്കര്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
ഇന്ത്യ അളന്നുമുറിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനം ഉണ്ടായാല്‍ അതിനനുസരിച്ച് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഈ രാജ്യങ്ങളുടെ പ്രതിനിധികളെ അറിയിച്ചതായി ജയശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us