/sathyam/media/media_files/2025/05/09/RdVpAQPkRQEYLVv6GWHm.jpg)
ഡൽഹി: പുൽവാമ ആക്രണത്തിനു പിന്നാലെ രാഹുൽ ഗാന്ധിയുടെയും അന്നത്തെ ജമ്മു ആന്റ് കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിന്റെയും പഴയകാല വീഡിയോകൾ മറയാക്കി പാകിസ്താനെ വെള്ളപൂശാൻ രംഗത്തെത്തിയിരിക്കുകയാണ് പാക് സൈന്യം.
സാധാരണ ജനങ്ങളെ കുരുതികൊടുത്തിട്ട് അത് പാകിസ്താന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ നോക്കുകയാണെന്നാണ് പാകിസ്താനിലെ ഒരു പട്ടാള മേധവി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
Pakistan Army brought International Media and showed them videos of Rahul Gandhi and Satypal Malik.
— Times Algebra (@TimesAlgebraIND) May 9, 2025
BJP said SHAME on Congress !!pic.twitter.com/7pkHQzfvBs
പുൽവാമ ആക്രമണ സമയത്ത് എടുത്ത ഒരു പഴയ അഭിമുഖത്തിലെ ഭാഗങ്ങൾ പ്രചരിപ്പിച്ച് പുൽവാമ ആക്രമണം കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് അടുക്കാൻ നേരത്ത് മനപ്പൂർവം കരുതിക്കൂട്ടി നടത്തിയതാണെന്ന് തരത്തിലുള്ള പ്രചരണമാണ് പാക് സൈന്യം നടത്തുന്നത്.
പാക് സൈന്യത്തിന്റെ പ്രചാരണം വിവാദമായതിനു പിന്നാലെ കോൺഗ്രസിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പർട്ടികൾ കോൺഗ്രസിനെതിരെ പ്രതികരണവുമായി രംഗത്തെത്തി.