തിരിച്ചടിക്കാൻ നാവിക സേനയും രംഗത്ത്.കറാച്ചി ലക്ഷ്യമാക്കി സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച ഇന്ത്യൻ യുദ്ധക്കപ്പലുകൾ

ഇന്ത്യക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് പാകിസ്ഥാൻ

New Update
warships

ഡൽഹി: രാജ്യാതിർത്തി കടന്നുള്ള പാകിസ്ഥാന്‍റെ പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി തുടങ്ങി ഇന്ത്യ. പാകിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുന്നതിനിടെ ഇന്ത്യക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് പാകിസ്ഥാൻന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച യുദ്ധക്കപ്പലുകൾ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisment

ഇന്ത്യക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് പാകിസ്ഥാൻ. അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയതിന് പിന്നാലെ ജമ്മുവിലും സമീപ പ്രദേശങ്ങളിലുമായി ഡ്രോൺ ആക്രമണവും പാകിസ്ഥാൻ തുടരുകയാണ്. 

പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും, നിയന്ത്രണ രേഖയിലും സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി. 

രാത്രി ജമ്മുവിലേക്ക് മാത്രം എത്തിയത് 100 ഓളം ഡ്രോണുകളാണ്. പാക് ഡ്രോണുകളെ നിലം തൊടീക്കാതെ തകർത്ത സൈന്യം ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്.