ഡൽഹി: പാകിസ്ഥാനാണ് വെടിനിർത്തലിന് അപേക്ഷിച്ചതെന്ന നിലപാട് ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥതയെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
പാർലമെൻ്റി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതേസമയം, പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിയ വിദേശകാര്യ സെക്രട്ടറി, ആദ്യ ഘട്ട ആക്രമണം കഴിഞ്ഞാണ് പാകിസ്ഥാനെ വിവരം അറിയിച്ചതെന്നും വ്യക്തമാക്കി.
അതേസമയം, വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങുകയാണ് പാക്കിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുളള പാക് നിർദേശം തളളുകയാണ് ഇന്ത്യ.