നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 3ന് നടത്താന്‍ അനുവാദം നല്‍കണം. ആവശവുമായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ സുപ്രീം കോടതിയില്‍

നേരത്തെ ജൂണ്‍ 15ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിയതി മാറ്റാന്‍ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

New Update
image(56)23

ന്യൂഡല്‍ഹി: നീറ്റ്-പിജി പരീക്ഷ 2025 ഓഗസ്റ്റ് 3ന് നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍  സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 

Advertisment

നേരത്തെ ജൂണ്‍ 15ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിയതി മാറ്റാന്‍ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


ഓഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ടെക്‌നോളജി പങ്കാളിയായ ടിസിഎസ് നല്‍കിയിട്ടുള്ള ഏറ്റവും ആദ്യത്തെ തിയതിയെന്ന് എന്‍ബിഇ അപേക്ഷയില്‍ പറഞ്ഞു. 


മെയ് 30നും ജൂണ്‍ 15നും ഇടയിലുള്ള സമയം ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ പര്യാപ്തമല്ലെന്ന് ടിസിഎസ് കോടതിയെ അറിയിച്ചു. കൂടൂതല്‍ പരീക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനാണ് തിയതി നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.