സിക്കിമിലെ കരസേന ക്യാമ്പിലെ മണ്ണിടിച്ചില്‍. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ 38 പേർക്ക് ജീവൻ നഷ്ടമായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായി

പ്രദേശത്തെ വാർത്താ വിനിമയ ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികളും തുടരുകയാണ്.

New Update
sikkim

ഡൽഹി : സിക്കിമിലെ ഛാതനിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ ഉൾപ്പെടെയുള്ള ആറുപേർക്കായാണ് തിരച്ചിൽ.

Advertisment

ലെഫ്റ്റനൻറ് കേണൽ പ്രീത് പാൽ സന്ധു, ഇദ്ദേഹത്തിൻറെ ഭാര്യ ആരതി സന്ധു, മകൾ അമേരാ സന്ധു ഉൾപ്പെടെ ഉള്ളവരെയാണ് കനത്ത മണ്ണിടിച്ചിലിൽ കാണാതെയായത്. 

തിരച്ചിലിന് എൻഡിആർഎഫിൻറെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.

പ്രദേശത്തെ വാർത്താ വിനിമയ ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികളും തുടരുകയാണ്.