ഇന്‍ഡ്യയില്‍ ഇനി ആപ്പില്ല. യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിൽ. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കും

കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ആംആദ്മി പാര്‍ട്ടി ഇന്‍ഡ്യാ സഖ്യത്തില്‍ നിന്നും പുറത്തുപോകുന്നത്

New Update
kejariwal

ഡൽഹി: ഇന്‍ഡ്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.

Advertisment

യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണെന്നും ഭാവി തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ആപ് വ്യക്തമാക്കി. കോണ്‍ഗ്രസുമായുള്ള അതൃപ്ത്തിയാണ് തീരുമാനത്തിന് പിന്നിലെ കാരണമായി ആപ് ചൂണ്ടികാണിക്കുന്നത്.

 കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ആംആദ്മി പാര്‍ട്ടി ഇന്‍ഡ്യാ സഖ്യത്തില്‍ നിന്നും പുറത്തുപോകുന്നത്. യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് എന്ന വിമര്‍ശനമാണ് ആപ് ഉയര്‍ത്തിക്കാണിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം കോണ്‍ഗ്രസ് മത്സരിച്ചതാണെന്നും കോണ്‍ഗ്രസിന് ഒരു എം എല്‍ എ പോലും നേടാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയരുന്നു.

ബിജെപിയെ ഭരണത്തില്‍ എത്തിച്ചത് കോണ്‍ഗ്രസിന്റെ സ്ഥാര്‍ഥിത്വം തന്നെയാണെന്നും അതിനാല്‍ ഇനി കോണ്‍ഗ്രസുമായി സഹകരിച്ചു പോകേണ്ടതില്ലെന്നാണ് ആപ്പിന്റെ തീരുമാനം.

കോണ്‍ഗ്രസുള്ള ഒരു മുന്നണിയില്‍ പോലും പോകേണ്ട എന്ന തീരുമാനമാണ് ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി എടുത്തിരിക്കുന്നത്.

ഇന്‍ഡ്യാ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പിനെ മാത്രം നേരിടാനുള്ള സഖ്യമായിരുന്നു. ഇനി ആ സഖ്യത്തിന് വിലയില്ലെന്നും ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റക്ക് നേരിടാന്‍ തന്നെയാണ് ആപ് തീരുമാനിച്ചിരിക്കുന്നത്.

 അതിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി അറിയിച്ചു.