പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ

ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു

New Update
parliament

ഡൽഹി: പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ നടക്കും.

Advertisment

ഇന്ത്യാ പാകിസ്ഥാൻ സംഘർഷം, ഓപ്പറേഷൻ സിന്ദൂർ എന്നിവ വിശദീകരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.  

ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഇടത് പാർട്ടികളും തൃണമൂൽ കോൺഗ്രസും ഇതിനോട് യോജിച്ചിരുന്നു. സമ്മേളനം വേണ്ടെന്ന നിലപാടാണ് എൻസിപി അദ്ധ്യക്ഷൻ ശരദ്പവാർ സ്വീകരിച്ചത്.

എന്നാൽ ഇന്ത്യയുടെ യുദ്ധവിമാനം വീണു എന്ന സൂചന സിഡിഎസ് ജനറൽ അനിൽ ചൗഹാൻ നല്കിയതോടെ ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിക്കുകയാണ്.

Advertisment