ഡൽഹി: പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്.
ഡിജിപിൻ എന്നറിയപ്പെടുന്ന ഈ സംവിധാനം ഉപയോഗിച്ച് വളരെ കൃത്യമായി നിങ്ങളുടെ വിലാസത്തിലെ സ്ഥലം കണ്ടെത്താൻ സാധിക്കും.
പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ച് വരുന്ന പിൻകോഡ് സംവിധാനം ഒരു പ്രദേശത്തെ മൊത്തമായി സൂചിപ്പിക്കുന്നതാണ്. എന്നാൽ ഡിജിപിൻ ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ്.
ഡിജിപിൻ സംവിധാനത്തിലൂടെ മേൽവിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താനാവും.
പത്ത് ഡിജിറ്റുള്ള ആൽഫന്യൂമറിക് കോഡാണ് ഡിജിപിൻ.
ദുരന്തനിവാരണം, ഉൾപ്രദേശങ്ങളിലെ ഓൺലൈൻ ഡെലിവറി അടക്കം എളുപ്പമാക്കുന്നതിനാണ് ഈ പുതിയ സംവിധാനം പുറത്തിറക്കിയത്.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്രദമാകും.
കൂടാതെ, ആമസോണ്‍, ഫ്ലിപ്കാർട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ വേഗത്തിലാക്കാനും സാധിക്കും.