ഡൽഹി: അരുണാചൽ പ്രദേശിൽ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ ആയുധധാരികളായ ഒരു സംഘവുമായി സാന്യം ഏറ്റുമുട്ടൽ നടക്കുന്നു. ഇരു രാജ്യങ്ങൾക്കതിർത്തിയിലുള്ള വനമേഖലയിൽ ഏറ്റുമുട്ടൽ നടക്കുന്നത്.
പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്.
അന്താരാഷ്ട്ര അതിർത്തി മേഖല കനത്ത ജാഗ്രതയിലാണ്. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചിട്ടുണ്ട്.