ഡൽഹി: നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്താൻ അംഗീകാരം നൽകി സുപ്രീം കോടതി.
ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ആഗസ്റ്റ് മൂന്നിലേക്ക് പരീക്ഷ മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ആഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റായി പരീക്ഷ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീക്ഷ സമയം. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയിൽ ഹർജി എത്തിയത്.