ഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വീണ്ടും പാകിസ്താന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യക്ക് കത്ത് നല്‍കി. ഇത് നാലാം തവണയാണ് ആവശ്യവുമായി പാകിസ്ഥാന്‍ ഇന്ത്യയെ സമീപിക്കുന്നത്.
പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ് ആണ് ജല്‍ശക്തി മന്ത്രാലയത്തിന് കത്തുകള്‍ അയച്ചത്.
കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെള്ളത്തിന്റെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് പാകിസ്ഥാന്റെ നിലപാട്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍.
പാകിസ്ഥാന്റെ ആവശ്യത്തോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കരാര്‍ മരവിപ്പിച്ച നടപടിയില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് നേരത്തെ മൂന്ന് തവണ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയും പാകിസ്ഥാന്‍ ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിരുന്നു.