പഹൽഗാമിന് പിന്നാലെ ഇന്ത്യയെ വെല്ലുവിളിച്ച പാകിസ്ഥാന് ഇപ്പോൾ നിലവിളി ശബ്ദം.സിന്ധു നദീജല കരാർ നിർത്തിയ നടപടി പിൻവലിക്കാൻ അഭ്യർത്ഥിച്ച് ഇന്ത്യക്ക് കത്തുകളുടെ പ്രവാഹം. പാകിസ്ഥാനിൽ കടുത്ത ജലക്ഷാമവും കാർഷിക പ്രതിസന്ധിയും

പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ഭാഗവും സിന്ധു നദീജലത്തെ ആശ്രയിച്ചാണ്

New Update
indus water treaty

ഡൽഹി :ഇന്ത്യക്കെതിരെ വെല്ലുവിളിയുടെ സ്വരവുമായി നിലയുറപ്പിച്ചിരുന്ന പാകിസ്ഥാൻ ഭരണാധികാരികളിൽ നിന്ന് ഇപ്പോൾ തുടരെ ഉയരുന്നത് 'നിലവിളി'ശബ്ദം.

Advertisment

പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതിനു ശേഷം മറുപടിയായി ഇന്ത്യ നിർത്തി വെച്ച സിന്ധു നദീജല കരാർ പുനപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിരന്തരമായി ഇന്ത്യയ്ക്ക് കത്തയക്കുകയാണ് പാകിസ്ഥാൻ.

ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ സിന്ധു നദീജല കരാർ താത്കാലികമായി നിർത്തി വെച്ചിരുന്നു.

ഇന്ത്യയിൽ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ കരാർ പുന പരിശോധിക്കില്ലെന്ന തീരുമാനത്തിലാണ് ഇന്ത്യ.

കരാർ റദാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഇതുവരെ നാല് കത്തുകളാണ് പാകിസ്ഥാൻ അയച്ചത്. ഈ കത്തുകൾക്കൊന്നും ഇന്ത്യ മറുപടി നൽകിയിട്ടുമില്ല.

പാകിസ്ഥാൻ ജല വിഭവ സെക്രട്ടറി സയ്യിദ് അലി മുർത്താസയാണ് ഇന്ത്യക്ക് കത്തയച്ചത്.

പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ഭാഗവും സിന്ധു നദീജലത്തെ ആശ്രയിച്ചാണ്. ഇന്ത്യകരാർ നിർത്തിയതോടെ വലിയ തിരിച്ചടിയായി.

ജലക്ഷാമം നേരിടുകയും കാർഷിക പ്രതിസന്ധിയിലുമാണ് നിലവിൽ പാകിസ്ഥാൻ.

കരാർ റദാക്കിയ നടപടി പുന പരിശോധിക്കണം എന്ന ആവശ്യവുമായി പാകിസ്ഥാൻ മൂന്നു കത്തുകൾ അയച്ചത് ഓപ്പറേഷൻ സിന്ദൂർ നടപടിക്ക് ശേഷമാണ്.

Advertisment