ഡൽഹിയിലെ നെഹ്‌റു വിഹാർ പ്രദേശത്ത് 9 വയസ്സുള്ള പെൺകുട്ടിയെ സ്യൂട്ട്‌കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടി ലൈംഗികാതിക്രമത്തിനു ഇരയായെന്ന്  റിപ്പോർട്ട്

പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

New Update
images(84)

ന്യൂഡൽഹി: ഡൽഹിയിലെ നെഹ്‌റു വിഹാർ പ്രദേശത്ത് 9 വയസ്സുള്ള പെൺകുട്ടിയെ സ്യൂട്ട്‌കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. 

Advertisment

പ്രാഥമിക മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയിരുന്നു എന്നാണ് വിവരം. 

പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ഫ്ലാറ്റിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതായി റിപ്പോർട്ടുണ്ട്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ മുഖത്ത് പരിക്കുകളും ലൈംഗികാതിക്രമവും കണ്ടെത്തിയാതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു. 

ക്രൈം, എഫ്എസ്എൽ ടീമുകൾ നിലവിൽ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രതിയെ തിരിച്ചറിയാൻ അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.