ന്യൂഡൽഹി : നിലമ്പൂരിൽ വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയത് തൊഴിലില്ലായ്‌മയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
കമ്പിവേലിയിലൂടെ വൈദ്യതി പ്രവഹിപ്പിച്ച് കാട്ടുപന്നിയെകൊന്ന് മാംസം വിറ്റ് ഉപജീവനം കഴിക്കേണ്ടി വരുന്നത് തൊഴിലില്ലായ്‌മ കാരണമാണ്. സംസ്ഥാന സർക്കാരാണ് അതിന് ഉത്തരവാദി.
വന്യജീവി പ്രശ്‌നത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോൺഗ്രസ് പറയുന്നത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് ഇത്രയും കാലം ഇതേക്കുറിച്ച് ഒന്നും പറയാതിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.