രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം. ദിഗ്‌വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് നടപടി

ആറ് വര്‍ഷത്തെക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

New Update
rahul gandhi

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം രാജ്യസഭാ എംപിയായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കി. 

Advertisment

മധ്യപ്രദേശ് മുന്‍ എംഎല്‍എയായ ലക്ഷ്മണ്‍ സിങ്ങിനെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് നടപടി. രാഹുലിന് പക്വതയില്ലെന്ന് ലക്ഷ്മണ്‍ സിങ് വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് നടപടി.

ആറ് വര്‍ഷത്തെക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടിയന്തര പ്രാബല്യത്തിലൂടെ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. 

പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍ ആവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അച്ചടക്ക സമിതിയാണ് ലക്ഷ്മണ്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മുന്‍ നിയമസഭാംഗവും അഞ്ചു തവണ എംപിയുമായിരുന്നു ലക്ഷ്മണ്‍ സിംഗ്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനത്തില്‍ നേരത്തെ പാര്‍ട്ടി ലക്ഷ്മണ്‍ സിങ്ങിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെയാണ് പുറത്താക്കല്‍.