ട്രെയിന്‍ യാത്ര നിരക്ക് കൂടും.പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. ജൂലൈ 15 മുതല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒ ടി പിയും നിര്‍ബന്ധം

യാത്രക്കാർക്ക് ആശ്വാസമായി ഇന്നുമുതൽ റിസർവേഷൻ ചാർട്ടുകൾ എട്ടു മണിക്കൂറിനു മുൻപ് പ്രസിദ്ധീകരിക്കും.

New Update
train

 ന്യൂഡൽഹി: രാജ്യത്തെ പുതുക്കിയ റെയിൽവേ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ.

Advertisment

എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ് ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസയുമാണ് വർധനവ്.

പാസഞ്ചർ ട്രെയിനുകളിൽ 500 കിലോമീറ്റർ മുകളിൽ അര പൈസ കൂട്ടിയിട്ടുണ്ട്..

യാത്രക്കാർക്ക് ആശ്വാസമായി ഇന്നുമുതൽ റിസർവേഷൻ ചാർട്ടുകൾ എട്ടു മണിക്കൂറിനു മുൻപ് പ്രസിദ്ധീകരിക്കും.

തൽക്കാൽ ബുക്കിങ്ങിനും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കിൽ മാത്രമല്ല റിസർവേഷവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുമുണ്ട് മാറ്റം.

ഇന്നുമുതൽ തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് മാത്രമേ ഐആർസിടിസി ആപ്പുകളിലും റെയിൽവേ വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.

ജൂലൈ 15 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഒ ടി പി നിർബന്ധമാണ്. ഏജന്റ്മാർ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിലും ഒ ടി പി നമ്പർ ബാധകമാണ്.

ഏജന്റ് മാർക്ക് തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എസി കോച്ചുകൾ രാവിലെ 10 മുതൽ 10:30വരെയും നോൺ എസി കോച്ചുകളിൽ 11 മുതൽ 11:30 വരെയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ലീപ്പർ ക്ലാസുകളിൽ ഒരു കിലോമീറ്ററിന് അര പൈസയാണ് വർദ്ധിച്ചിരിക്കുന്നത്. എക്‌സ്പ്രസ്സ് ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം സബർബൻ ട്രെയിനുകളിലും സീസൺ ടിക്കറ്റുകളിലും വർദ്ധനവില്ല. ഇന്നുമുതൽ യാത്രക്കാർക്ക് ആശ്വാസമായി റിസർവേഷൻ ചാർട്ടുകൾ എട്ടുമണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും.

നേരത്തെ ഇത് നാലു മണിക്കൂർ മുൻപായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെടേണ്ട ട്രെയിനുകളിൽ തലേന്ന് ഒമ്പതുമണിക്ക് മുൻപ് തന്നെ ചാർട്ട് തയ്യാറാക്കും.

Advertisment