കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതിനു നിരേധനം ഏർപ്പെടുത്തി ഡൽഹി സർക്കാർ. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഇനി നിരത്തിലിറക്കേണ്ട. 62 ലക്ഷം വാഹനങ്ങൾ ഇനി കട്ടപ്പുറത്ത്

കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
images(738)

ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്തലാക്കി ഡൽഹി സർക്കാർ. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിച്ചത്. 

Advertisment

ഇതോടെ രാജ്യ തലസ്ഥാനത്ത് 62 ലക്ഷം വാഹനങ്ങൾ കട്ടപ്പുറത്താകും. 15 വർഷ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഡൽഹിയിലെ പമ്പുകളിൽ നിന്നും ഇനി ഇന്ധനം ലഭിക്കില്ല. 


ഡൽഹിയിൽ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്.


സർക്കാറിന്‍റെ പൊടുന്നനെയുള്ള തീരുമാനത്തിൽ ആശങ്കയിലാണ് വാഹന ഉടമകൾ. കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 

ഇതിനായി ഡൽഹിയിലെ 498 പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ് ക്യാമറകൾ സ്ഥാപിച്ചു. വാഹനം സോഫ്റ്റ്‌വെയറിലെ ഡാറ്റ ബേസുമായാണ് ക്യാമറ ബന്ധിപ്പിച്ചിട്ടുള്ളത്. 

Advertisment