ന്യൂഡല്‍ഹി: സിയുഇടി- യുജി 2025പരീക്ഷാഫലം പ്രഖ്യാപിച്ചു.
കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്.
നാല് വിഷയങ്ങളില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയത് ഒരേ ഒരു വിദ്യാര്‍ഥിയാണ്.
2,847 പേര്‍ക്ക് ഉയര്‍ന്ന ശതമാനം മാര്‍ക്ക് നേടാനായി.
13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. 10,71,735 പേരാണ് പരീക്ഷയെഴുതിയത്.
ജൂലൈ 1-ന് പുറത്തിറക്കിയ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് ഫലങ്ങള്‍.
ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിച്ച ശേഷം ആകെ 27 ചോദ്യങ്ങള്‍ പിന്‍വലിച്ചു.