ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ ഫണ്ടും പിന്തുണയും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു.
ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ലഭിക്കുന്ന പിന്തുണയും ഫണ്ടും ഹിന്ദുക്കള്‍ ലഭിക്കുന്നില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു.
മുസ്ലിം സമുദായത്തിന് നീതി നല്‍കാനാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.