ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്.
നിയമപരമായ കാരണത്താൽ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് അക്കൗണ്ട് തടഞ്ഞത് എന്നാണ് ആക്ഷേപം.
അക്കൗണ്ട് മരവിപ്പിച്ചതിൽ എക്സിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പ്രശ്‌ന പരിഹരിക്കാന്‍ എക്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.