ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ

നിലവിൽ ബിറ്റ്ചാറ്റ് ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്

New Update
images(992)

ഡൽഹി: ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. 

Advertisment

ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്നു.

നിലവിൽ ബിറ്റ്ചാറ്റ് ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചു തുടങ്ങി റിപ്പോർട്ടുകൾ. 

ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഈ ആപ്പിന്‍റെ പ്രവർത്തനം. സമീപത്തുള്ള സ്മാർട്ട്‌ഫോണുകളെ എൻക്രിപ്റ്റ് ചെയ്‌ത സന്ദേശങ്ങൾ പരസ്‌പരം കൈമാറുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുത്താൻ ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ അനുവദിക്കുന്നു. 

വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. ഇന്‍റർനെറ്റ്, മൊബൈൽ നമ്പർ, അക്കൗണ്ട് ഇല്ലാതെ പോലും ഈ ആപ്പ് പ്രവർത്തിക്കുന്നു.

Advertisment