ശിവമോഗ: ബിജെപിയിലെ പ്രായപരിധി മാനദണ്ഡങ്ങള്‍ പ്രകാരം നരേന്ദ്രമോദി പ്രധാന മന്ത്രി പദവി ഒഴിഞ്ഞാല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് കോണ്‍ഗ്രസ് എംഎല്‍എ.
കര്‍ണാടകയിലെ സാഗര്‍ എംഎല്‍എ ബേലൂര്‍ ഗോപാല കൃഷ്ണയുടേതാണ് പരാമര്‍ശം.
75 വയസ്സ് തികയുന്നവര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം.
പ്രധാനമന്ത്രിയാകാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശരിയായ തെരഞ്ഞെടുപ്പായിരിക്കും.
രാജ്യത്തെ സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ് നിതിന്‍ ഗഡ്കരിയെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബേലൂര്‍ ഗോപാലകൃഷ്ണ ചൂണ്ടിക്കാട്ടി.