സിമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത ഹര്‍ജി തള്ളി സുപ്രീംകോടതി

2024 ജനുവരി 29-ന് സിമിക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്

New Update
supreme court

ഡൽഹി : സിമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

Advertisment

സംഘടനയുടെ നിരോധനം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതിനിടെ 2024 ജൂലൈ 24 ന്‌ വീണ്ടും നിരോധനം നീട്ടിയത്‌ ശരിയല്ലന്ന്‌ കാട്ടി സിമിയിൽ അംഗമായിരുന്ന അഹമ്മദ് സിദ്ദിഖി എന്നയാൾ സമർപ്പിച്ച ഹർജിയാണ്‌ ജസ്‌റ്റിസുമാരായ വിക്രംനാഥ്‌, സന്ദീപ്‌ മേത്ത എന്നിവർ തള്ളിയത്‌.

സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ നിരോധനം അഞ്ചു വർഷത്തേക്ക് നീട്ടിയ ജുഡീഷ്യൽ ട്രിബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

 2024 ജനുവരി 29-ന് സിമിക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം(യുഎപിഎ) ട്രിബ്യൂണൽ രൂപീകരിച്ചത്.

Advertisment