ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി ഇൻഡ്യ സഖ്യത്തിന്റെ യോഗം ശനിയാഴ്ച രാത്രി ഏഴുമണിക്ക് ഓൺലൈനായി ചേരും.
പഹൽഗാം ഭീകരാക്രമണം,ഓപ്പറേഷൻ സിന്ദൂർ, വോട്ടർപട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാന അപകടം തുടങ്ങിയവ സർക്കാരിനെതിരെ ശക്തമായി ഉന്നയിക്കാനും ഇക്കാര്യങ്ങളിൽ ഒറ്റ നിലപാടിലേക്ക് എത്താനുമായാണ് യോഗം ചേരുന്നത്.
പാർലമെന്റ് സമ്മേളനത്തിനു മുൻപ് ഇൻഡ്യ സഖ്യ യോഗം ചേരണമെന്ന് വിവിധ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇൻഡ്യ സഖ്യത്തിന്റെ യോഗം ചേരുന്നത്.
അതേസമയം, യോഗത്തിൽ ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ പങ്കെടുക്കില്ല.
പാർട്ടി പരിപാടി ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് പങ്കെടുക്കാത്തത്. ഇൻഡ്യ സഖ്യത്തിന് ഒപ്പമില്ലെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കി.