കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടൻ. ലക്ഷ്യം ബീഹാർ, കേരള നിയമസഭാ തിരഞ്ഞെടുപ്പുകൾ. സംസ്ഥാനത്ത് നിന്നും അനിൽ ആന്റണിക്ക് സാധ്യത. ഉപരാഷ്ട്രപതി ബീഹാറിൽ നിന്നെന്നും സൂചന

സംസ്ഥാനത്ത് നിന്നും മന്ത്രിസഭാ പുന:സംഘടനയിൽ അനിൽ ആന്റണി കൂടി പരിഗണിക്കപ്പെട്ടാൽ മൂന്ന് മന്ത്രിമാർ കേരളത്തിൽ നിന്നു തന്നെ ഉണ്ടാകും. ഇതിന് പുറമേയാണ് ഒരു രാജ്യസഭാംഗത്തെ കൂടി സംസ്ഥാനത്തിന് നൽകിയത്.

New Update
amit shah narendra modi anil k antony
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ബീഹാർ, കേരള നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കേ കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടൻ നടത്തും. രണ്ട് നിയസഭാ തിരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യം വെച്ച് നടക്കുന്ന പുന:സംഘടനയിൽ സംസ്ഥാനത്ത് നിന്നും അനിൽ ആന്റണിക്ക് സാധ്യത തെളിയുന്നുണ്ട്.

Advertisment

സംസ്ഥാനത്ത് ക്രൈസ്തവ സഭകളെ ലക്ഷം വെച്ച് നടത്തുന്ന നീക്കങ്ങൾക്ക് ഊർജ്ജം പകരുന്ന രീതിയിലാവും അനിലിന്റെ മന്ത്രിസഭാ പ്രവേശം. മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിലിനെ ക്രൈസ്തവാ സഭകളുമായുള്ള ബന്ധം സുദൃഡമാക്കാൻ ഉപയോഗിക്കാനാവുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.


നിലവിൽ സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് പകരം പുതിയ നിയമനം ബീഹാറിൽ നിന്നും നടന്നേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. 
 
ഇതിന് പുറമേ സംഘടനാ തലത്തിലും ചില നിയമനങ്ങൾക്ക് സാധ്യതയുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷ പദവിയിലും പുതിയ അദ്ധ്യക്ഷൻ നിയമിതനാവും. ജെ.പി നദ്ദ സ്ഥാമൊഴിയുന്നതോടെ പല പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

ബി.ജെ.പി ദേശീയ നേതൃത്വം വനിത അദ്ധ്യക്ഷയെ പരിഗണിക്കുന്നതായും സൂചനകളുണ്ട്. നിലവിൽ കേന്ദ്രമന്ത്രിയായ നിർമ്മല സീതാരാമന് പുറമേ ഡി. പുരന്ദരേശ്വരിയും പരിഗണനാപ്പട്ടികയിലുണ്ട്.


സംസ്ഥാനത്ത് നിന്നും ദേശീയ സംഘടനാതലപ്പത്തേക്ക് കെ.സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരിൽ ഒരാൾ പരിഗണിക്കപ്പെട്ടേക്കുമെന്നും കരുതപ്പെടുന്നു. നിലവിൽ ഗോവ ഗവർണ്ണറായ ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞപ്പോൾ സദാനന്ദൻ മാസ്റ്ററെ പാർട്ടി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.  


ഉപരാഷ്ട്രപതി പദവിയിലേക്ക് ബിഹാറിൽനിന്നുള്ള ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേര് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് നിന്നും മന്ത്രിസഭാ പുന:സംഘടനയിൽ അനിൽ ആന്റണി കൂടി പരിഗണിക്കപ്പെട്ടാൽ മൂന്ന് മന്ത്രിമാർ കേരളത്തിൽ നിന്നു തന്നെ ഉണ്ടാകും. ഇതിന് പുറമേയാണ് ഒരു രാജ്യസഭാംഗത്തെ കൂടി സംസ്ഥാനത്തിന് നൽകിയത്. ഇതല്ലാതെ ഇനിയൊരു പാർലമെന്ററി പദവിക്ക് സാധ്യത കുറവാണെന്നും പറയപ്പെടുന്നുണ്ട്.

എന്നാൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുന്ദ്രേന് ഒരു പദവി പ്രതീക്ഷയുണ്ട്. അദ്ദേഹം അദ്ധ്യക്ഷപദവി വഹിച്ച കാലത്താണ് തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വമ്പൻ ജയമുണ്ടാകുന്നത്. തന്നെയുമല്ല ഈഴവരെ വ്യാപകമായി തഴഞ്ഞുവെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ സുരേന്ദ്രനിലൂടെ ഈഴവ വിഭാഗത്തിന്റെ പ്രാതിനിധ്യം അരക്കിട്ടുറപ്പിക്കാനും പാർട്ടി കേന്ദ്ര നേതൃത്വത്തിന് സാധിക്കുമെന്നും കരുതപ്പെടുന്നു.

Advertisment