നാല് വര്‍ഷം, 350 കോടി. മോദിയുടെ വിദേശയാത്രയുടെ ചെലവുകള്‍ പുറത്ത്. 2025 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള യാത്രയുടെ ബില്ലുകള്‍ ക്ലിയര്‍ ചെയ്യാത്തതിനാല്‍ ഈ കണക്ക് വ്യക്തമല്ല

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപയാണ് ചെലവിട്ടത്.

New Update
modi

 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. 

Advertisment

ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും വിദേശകാര്യ മന്ത്രാവലയത്തിന്റെ കണക്കുകള്‍ പറയുന്നു. 


പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. 


ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപയാണ് ചെലവിട്ടത്. അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്‌ലന്റ്, ശ്രീലങ്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മോദിയുടെ യാത്രകള്‍. 

ഫെബ്രുവരിയിലെ ഫ്രാന്‍സ് - യുഎസ് യാത്രയ്ക്ക് മാത്രം 25,59,82,902 രൂപയാണ് ചെലവിട്ടത്. ഇതില്‍ യുഎസ് യാത്രയ്ക്ക് മാത്രം 16,54,84,302 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.


ഏപ്രിലിലെ തായ്‌ലന്റ്, ശ്രീലങ്ക യാത്രകള്‍ക്ക് 9 കോടി രൂപയാണ് ചെലവായത്. ഇതേമാസം നടത്തിയ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് 15,54,03,792.47 രൂപയും ചെലവിട്ടു. 


മൗറീഷ്യസ് (മാര്‍ച്ച് 11-12), സൈപ്രസ്, കാനഡ, ക്രൊയേഷ്യ (ജൂലൈ 15-19), ഘാന, ട്രിനിഡാഡ് & ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ (ജൂലൈ 2-9) തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ബില്ലുകളില്‍ ക്ലിയര്‍ ചെയ്യാത്തിട്ടില്ലാത്തതിനാല്‍ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisment