/sathyam/media/media_files/2025/07/27/images1453-2025-07-27-13-55-40.jpg)
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു.
നിരവധി പേർക്ക് പരിക്കേറ്റു.ക്ഷേത്ര റോഡിലെ പടിക്കെട്ടുകളിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം നടന്നത്.25 ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രാദേശിക പൊലീസും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
"ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തിക്കിലും തിരക്കിലും പെട്ടെന്നുണ്ടായ വാർത്ത വളരെ ദുഃഖകരമാണ്. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ നടക്കുകയാണ്.
വിഷയത്തിൽ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും' മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
ശ്രാവണ മാസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ശിവഭക്തരായ കൻവാരിയകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹരിദ്വാർ.