ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക തീവ്ര പരിശോധനയിൽ മുന്നറിപ്പുമായി സുപ്രീംകോടതി.
വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കിൽ ഇടപെടുമെന്ന് സുപ്രിംകോടതി അറിയിച്ചു. കഴിഞ്ഞ ദിവസം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
എന്നാൽ 65 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെടുമെന്ന ആശങ്ക ഹരജിക്കാർ ഉന്നയിച്ചതോടെയാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടുമെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് വ്യക്തമാക്കിയത്.
കരട് പട്ടികയിൽ പോരായ്മയുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും സുപ്രിംകോടതി ഹരജികരോട് ആവശ്യപ്പെട്ടു.
മരിച്ചെന്ന പേരിൽ ജീവിച്ചിരിക്കുന്ന ആരെയെങ്കിലും ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി അറിയിച്ചു.
കരട് പട്ടികയിലെ ആക്ഷേപങ്ങളിൽ സുപ്രിംകോടതി ഓഗസ്റ്റ് 12നും 13നും വാദം കേൾക്കും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണ് ബീഹാർ വോട്ടർപട്ടിക പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.