ന്യൂഡൽഹി: ഛത്തീഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ കാണാൻ പ്രതിപക്ഷ എം.പിമാർക്ക് അനുമതി നൽകിയത് പ്രതിഷേധത്തിന് ശേഷം.
കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധിയായ അനൂപ് ആന്റണിയെ പൊലീസും ജയലധികൃതരും സ്വീകരിച്ച് ആനയിക്കുമ്പോഴാണ് പാർലമെന്റ് അംഗങ്ങളായ ബെന്നി ബെഹനാൻ, എൻ.കെ പ്രേമചന്ദ്രൻ എന്നിവർക്കും റോജി.എം.ജോൺ എം.എൽ.എയ്ക്കും കന്യാസ്ത്രീകളുടെ ബന്ധുഫക്കൾക്കും അനുമതി നിഷേധിച്ചത്.
/filters:format(webp)/sathyam/media/media_files/2025/04/18/ucU3zELk5XRUNgjLobhK.jpg)
ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയിൽ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയിൽ സൂപ്രണ്ട് പ്രതിപക്ഷ എം.പിമാർക്ക് അനുമതി നൽകിയിരുന്നത്. പിന്നീടത് നിഷേധിക്കുകയായിരുന്നു.
ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം ഞങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ജയിൽ സൂപ്രണ്ടുമായി സംസാരിച്ചതിൽ നിന്നും മനസ്സിലായതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചത്. പിന്നീട് ജയിലിനു മുമ്പിൽ പിന്നീട് അനുമതി നൽകുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് അനുമതി നൽകിയത് എങ്ങനെയെന്ന ചോദ്യം എം.പിമാർ ഉയർത്തി. തങ്ങൾ ജനപ്രതിനിധികളാണെന്നും കാണാൻ അനുമതി നൽകണമെന്നും അതിശക്തമായ വാദം ഉന്നയിച്ചതോടെ ജയിലധികൃതർ വഴങ്ങുകയായിരുന്നു. തുടർന്നാണ് ഇവർ ജയിലിലെത്തി കന്യാസ്ത്രീകളുമായി സംസാരിച്ചത്.
/filters:format(webp)/sathyam/media/media_files/2025/07/29/images1483-2025-07-29-09-31-55.jpg)
തങ്ങൾക്കെതിരായ ആക്ഷേപങ്ങൾ തെറ്റാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ സന്ദർശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എം.പിമാർ പറഞ്ഞു.
കന്യാസ്ത്രീമാരെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ട് പോയത് ബജറംഗ്‌ളദളിന്റെ ആൾക്കൂട്ട വിചാരണയെ തുടർന്നായിരുന്നു. കൂടെയുണ്ടായിരുന്ന പെൺകുട്ടികളെ കന്യാസ്ത്രീകൾ വിലക്കുവാങ്ങിയതാണെന്ന് പറയാൻ അവർ ആവശ്യപ്പെട്ടു. മൂങ്ങയെപ്പോലെ വായ മൂടിയിരിക്കണം എന്ന് സംഘം നിർദേശിച്ചു. സ്ഥലം പറയാൻ സാധിക്കാതെ വന്നതോടെയാണ് മൊഴി മാറി പറഞ്ഞതായി വ്യാഖ്യാനിച്ചതെന്നും പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഇതിന് മുമ്പ് ജയിലിലെത്തിയ അനൂപ് ആന്റണിയും സിസ്റ്ററുമാരോട് സംസാരിച്ചിരുന്നു. എന്നാൽ കടുത്ത നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നതിനാൽ തന്നെ ഇതുവരെ കന്യാസ്ത്രീകൾക്കും മറ്റുള്ളവർക്കും വേണ്ടി ജാമ്യാപേക്ഷ നൽകാനായിട്ടില്ല.
നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തിവരിക്കുന്നതിനാൽ തന്നെ ഉടൻ ജാമ്യം കിട്ടുമോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുകയാണ്. ഇതിനിടെ മതപരിവർത്തനത്തിന് ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യുമെന്നും മർദ്ദിക്കുമെന്നും ബജ്‌റംഗ്ദൾ നേതാവ് വക്തമാക്കിയിട്ടുണ്ട്.