ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക്‌സഭയിൽ പ്രസംഗിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ശശി തരൂർ എം.പിയുടെ കൈയ്യടി. പ്രസംഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷനിരയിൽ നിന്നുള്ള അഖിലേഷ് യാദവ്, പി.ചിദംബരം അടക്കമുള്ള നേതാക്കളോട് ക്ഷോഭിച്ച അമിത്ഷാ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് കൃത്യമായ മറുപടി നൽകിയെന്നും വ്യക്തമാക്കി.
ഭീകരാക്രമണത്തിന്റെ സൂത്രധാരനെ അടക്കം മൂന്നു പേരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചതായും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ഇതിനെ ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിയോടെ സ്വീകരിച്ചപ്പോഴായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാക്കളെ പേരെടുത്ത് പറഞ്ഞുള്ള വിമർശനത്തെ അതേ നിരയിലിരുന്ന കോൺഗ്രസ് എം.പി ശശി തരൂർ കൈയ്യടികളോടെ ആസ്വദിച്ചത് പ്രതിപക്ഷാംഗങ്ങൾക്കിടെ ചർച്ചയായിട്ടുണ്ട്. ചില എം.പിമാർ രാഹുലിനോടും പ്രിയങ്കയോടും ഇക്കാര്യത്തിൽ വാക്കാൽ പരാതി പറഞ്ഞതായും സൂചനയുണ്ട്. എന്തായാലും ഇനി നടക്കുന്ന പാർലമെന്ററി പാർടട്ടി യോഗത്തിൽ ഈ വിഷയം ചർച്ചയാകുമ്പോൾ തരൂരിന് കടുത്ത വിമർശനവും ഏൽക്കേണ്ടതായി വന്നേക്കാം.
/filters:format(webp)/sathyam/media/media_files/2025/07/29/sasi-tharoor-loksabha-2025-07-29-18-34-01.jpg)
ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ച സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നിവർക്ക് പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് വധിച്ചത്. അതിൽ സംശയം ഉന്നയിക്കുന്നത് ശരിയല്ല. അവരെ വധിച്ചതിൽ എല്ലാവരും സന്തോഷിക്കുമെന്നാണ് കരുതിയത്.
എന്നാൽ തീവ്രവാദികളെ വധിച്ചതിൽ പോലും രാഷ്ട്രീയം കാണുകയാണ്. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും പിടിച്ച തോക്കുകളുടെ ബാലിസ്റ്റിക് റിപ്പോർട്ട് അടക്കം പരിശോധിച്ച് ഉറപ്പിച്ചാണ് പഹൽഗാമിൽ ആക്രമണം നടത്തിയവരാണെന്ന് സ്ഥിരീകരിച്ചത്. ഇവരെ അയച്ചവർക്ക് നേരത്തെ തന്നെ മറുപടി നൽകിയതായും അമിത്ഷാ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/29/lok-sabha-2025-07-29-18-34-27.jpg)
കോൺഗ്രസ് നേതാവ് പി.ചിദംബരം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന് ക്ലിൻ ചിറ്റ് നൽകിയതെന്നും അമിത്ഷാ ചോദിച്ചു. ആരെ രക്ഷിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. പാകിസ്ഥാനെ രക്ഷിക്കുന്നതു കൊണ്ട് എന്താണ് നിങ്ങൾക്ക് ലഭിക്കുന്നതെന്നും ഷാ ചോദിച്ചു.
ലോകം മുഴുവൻ ഇന്ത്യയുടെ നിലപാടിനെ സ്വീകരിക്കുമ്പോൾ മുൻ ആഭ്യന്തരമന്ത്രിയായ കോൺഗ്രസ് നേതാവ് പാകിസ്ഥാനെ അനുകൂലിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നുമായിരുന്നു അമിതഷായുടെ രാഷ്ട്രീയ വിമർശനം.