/sathyam/media/media_files/2025/07/29/modi-2025-07-29-21-48-24.jpg)
ന്യുഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയില്‍ കലാപം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞു.
ഇന്ത്യന്‍ ആയുധങ്ങള്‍ പാക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടിയെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും പാകിസ്ഥാന്റെ അണവ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചുവെന്നും മോദി പറഞ്ഞു.
ആണവായുധ ഭീഷണികളെ കാറ്റിൽ പറത്തി. പാകിസ്താന്‍റെ പല സൈനിക കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനരഹിതമാണ്.
ഇന്ത്യയുടെ സൈനിക ശക്തി ലോകരാജ്യങ്ങൾ കണ്ടുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
പാക് വ്യോമസേനാ താവളങ്ങള്‍ ഇപ്പോഴും ഐസിയുവിലാണ്. സൈനിക ക്യാമ്പുകൾ തകർക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി.
ഐക്യരാഷ്ട്രസഭയിൽ മൂന്ന് രാജ്യങ്ങളാണ് പാകിസ്താനെ പിന്തുണച്ചത്. മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നിന്നു. മോദി തോറ്റ് പോയെന്ന് ചിലർ പറഞ്ഞു. സാധാരണക്കാരുടെ മരണത്തിൽ പോലും ചിലർ രാഷ്ട്രീയം കണ്ടു.
അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി അവർ എനിക്കെതിരെ തിരിഞ്ഞു.
പാകിസ്താൻ പറഞ്ഞ കള്ളങ്ങൾ ചിലർ ഏറ്റെടുക്കുന്നു. നമ്മുടെ ആർമി പറയുന്നത് വിശ്വസിക്കുന്നില്ല. ആക്രമണം നിർത്താൻ അഭ്യർത്ഥിച്ചത് പാകിസ്താനാണെന്നും മോദി വ്യക്തമാക്കി.
22 മിനിട്ടില്‍ പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കി. പാകിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മുന്‍പും പലതവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി.