/sathyam/media/media_files/2025/08/01/images1570-2025-08-01-01-38-16.jpg)
ന്യൂഡൽഹി: പേവിഷ ബാധിച്ചതും കുട്ടികളുടെ ജീവന് അപകടകരമാംവിധം അക്രമകാരികളായ തെരുവ് നായക്കളെ വെടി വെച്ച് കൊല്ലാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മാർക്ക് അധികാരം നൽകണമെന്ന് ലോക് സഭയിൽ ആവശ്യപ്പെട്ട് കോൺഗ്സ് എംപി ഡീൻ കുര്യാക്കോസ്.
കേരളത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ഒരു ലക്ഷത്തി അറുപത്തിഅയ്യായിരത്തിലധികം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുള്ളത്.
കൃത്യസമയത്ത് വാക്സിനേഷൻ നൽകിയിട്ടും കുട്ടികൾ ഉൾപ്പടെ പതിനേഴ് പേരാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പൊതുജന ആരോഗ്യത്തിൻ്റെ ഗുരുതരമായ പരാജയവും, വാക്സിൻ വിതരണത്തിലെ പോരായ്മയും ആണ്.
തെരുവ് നായ്ക്കളുടെ അനിയന്ത്രതമായ വളർച്ച, മോശമായ രീതിയിൽ ഉള്ള എബിസി നടപടികളും കേന്ദ്ര ഫണ്ട് പൂർണ്ണമായും വിനിയോഗിക്കാത്തതും കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
ആയതിനാൽ അടിയന്തിരമായി റാബീസ് ടാസ്ക് ഫോഴ്സ് രൂപികരിക്കുവാൻ കേരള സർക്കാരിനോട് നിർദ്ദേശിക്കണമെന്നും, എബിസി രോഗ പ്രതിരോധ പ്രോട്ടോക്കോളുകൾ കർശനമായി നടപ്പിലാക്കണമെന്ന് അദ്ദേഹം പാർലമെൻ്റിൽ ആവശ്യപ്പെട്ടു.
കൂടാതെ മനുഷ്യജീവന് അക്രമകാരി കാരികളായ വന്യ ജീവികളെ വെടി വെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകിയതുപോലെ കുട്ടികളുടെ ജീവന് അപകടകരമാംവിധം അക്രമകാരികളായതും, പേവിഷബാധ ഏറ്റതുമായ തെരുവ് നായ്ക്കളെ വെടി വെച്ച് കൊല്ലാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മാർക്ക് അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനും പേ വിഷബാധ ഇല്ലായ്മ ചെയ്യുന്നതിന് സർക്കാരുകളെ സജ്ജമാക്കുന്ന The stray Dogs and Rabies Control Bill. 27.07.2024 ൽ സ്വകാര്യ ബിൽ ലോക്സഭയിൽ ഡീൻ കുര്യാക്കോസ് അവതരിപ്പിച്ചിരുന്നു.